കല്‍പറ്റ: വയനാട്ടില്‍ ഒരു സിനിമ നടനെ കാണുന്നത് വലിയ അത്ഭുതമാണ് ജനങ്ങള്‍ക്ക്. അപ്പോള്‍ ഒരു അതുല്യനടന്‍ പെട്ടെന്ന് തങ്ങളുടെ സ്ഥാപനത്തില്‍ കയറി വന്നാലത്തെ സ്ഥിതിയെന്താണ്? കല്‍പറ്റയിലെ മറീന മോട്ടോഴ്‌സിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന നെടുമുടി വേണുവിനെ കണ്ട് തൊഴിലാളികള്‍ ഞെട്ടി. പിന്നെ ആവേശമായിരുന്നു. ചിലര്‍ക്ക് ഒന്നു തൊടണമെന്ന് ആഗ്രഹം. ചിലര്‍ക്ക് സെല്‍ഫിയെടുക്കണം. മറ്റ് ചിലര്‍ക്ക് ഗ്രൂപ്പ് ഫോട്ടോയെടുക്കണം. ടാറ്റാ മോര്‍ട്ടോഴ്‌സിലെ രതീഷും കൂട്ടരുമാണ് തങ്ങളുടെ പ്രിയനടന്റെ വരവ് ആഘോഷമാക്കിയത്. കുറച്ചുകുശലം പറഞ്ഞു, ഫോട്ടോയെടുത്ത്, യാത്രപറഞ്ഞ് അദേഹം മടങ്ങിയപ്പോള്‍ പിന്നെ ചിത്രങ്ങള്‍ എഫ്ബിയിലിടാനുള്ള തിരക്ക്. സിനിമക്കാരെ അധികം കണ്ടുശീലമില്ലാത്ത വയനാട്ടുകാര്‍ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ഷൂട്ടിംഗിനും എത്തുന്നവരെ കാണാന്‍ എപ്പോഴും ജോലിയില്‍ അവധിയെടുത്തുപോലും പോകാറുണ്ട്. ബന്ധുവീട്ടില്‍ വിവാഹചടങ്ങിനെത്തിയതായിരുന്നു നെടുമുടി. അതിനിടെയാണ് ഒരു സ്റ്റാഫിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് മറീന മോട്ടോഴ്‌സിലേക്ക് കയറിയത്. ഇതില്‍ വലിയൊരു അത്ഭുതമില്ലെങ്കിലും ചില ആവേശങ്ങള്‍ കാണാതിരിക്കാനാവില്ലല്ലൊ.