ടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യത്തിന് നിരോധനം വരുന്നു

തിരുവനന്തപുരം: ടിന്നിലടച്ച ഭക്ഷണങ്ങളുടെ പരസ്യം നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. ന്യൂഡില്‍സിലെ വിഷാംശം, പാക്കറ്റ് ഭക്ഷണങ്ങളിലെ മായം എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍നടപടി. പരസ്യങ്ങള്‍വഴി കുട്ടികളെയടക്കം ആകര്‍ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ പലതും ഗുണമേന്മ ഇല്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.ഭക്ഷണങ്ങളിലെ മായം കണ്ടെത്താന്‍ ഓപറേഷന്‍ രുചി പദ്ധതി  നടപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂഡില്‍സിലെ വിഷാംശം, പാക്കറ്റ് ഭക്ഷണങ്ങളിലെ മായം എന്നിവ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. വീഴ്ചകള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍, വാട്സ് ആപ് എന്നിവ വഴി പരാതി അറിയിക്കാനും സംവിധാനമൊരുക്കും. വിപണിയില്‍ ഇടപെട്ടുകൊണ്ടുള്ള സ്ഥിരം പരിശോധനാ സംവിധാനവും ഉടന്‍ നടപ്പാക്കും.

കൃഷിയിലടക്കം സ്വയംപര്യാപ്തത നേടി വേണം വിഷഭക്ഷണത്തെ അകറ്റാനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പ് സംഘടിപ്പിച്ച സുരക്ഷിത ഭക്ഷണം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

© 2024 Live Kerala News. All Rights Reserved.