അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28 പേര്‍ മരിച്ചു. 61 പേര്‍ക്ക് പരുക്കേറ്റു. സൈനിക വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ സ്‌ഫോടകവസ്തുക്കളുള്ള വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. പാര്‍ലമെന്റിനും സൈനികാസ്ഥാനത്തിനും സമീപത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സൈനികവാഹനങ്ങള്‍ തകര്‍ന്നതായി അനാഡോളു ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് നഗരത്തിലെ ഗതാഗതം തടസപ്പെട്ടിരിക്കുന്നു. ആക്രമണത്തിന്റെ പിന്നില്‍ ആരെണെന്ന് വ്യക്തമല്ല.