വീണ്ടും ലെനോവ തരംഗം; പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ലെനോവ. സ്മാര്‍ട്ട് ഫോണിന്റെ വരവറിയിച്ചുകൊണ്ട് കമ്പനിതന്നെ പുറത്തുവിട്ട ടീസറില്‍ എംഡബ്ല്യൂസി 2016 ട്രേഡ് ഷോയില്‍ ഹാന്റ് സെറ്റ് അവതരിപ്പിയ്ക്കും.ടീസറില്‍ സ്മാര്‍ട്ട്‌ഫോണിന്റെ മുകളില്‍ നിന്നുള്ള പകുതി ഭാഗം കറുപ്പ് നിറത്തിലാണ്.
ലെനോവയുടെ തന്നെ ലെമണ്‍ 3 സ്മാര്‍ട്ട്‌ഫോണിന്റെ രൂപഘടനയോട് സാദ്യശ്യമുള്ളതാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍. എന്നാല്‍ ലെമണ്‍ 3 യില്‍ നിന്നും എന്ത് സവിശേഷതയാണ് പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസമാണ് ലെനോവ ലെമണ്‍ 3 ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ഷോപ്പിംങ് വെബ്‌സൈറ്റില്‍ സ്മാര്‍ട്ട്‌ഫോണിന് 7,000 രൂപയായിരുന്നു. ഡ്യുവല്‍ സിം, ഡ്യുവല്‍ സ്റ്റാന്റ് ബൈ, ഡ്യുവല്‍ 4ജി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്, 5 ഇഞ്ച് ഫുള്‍ എച്ച്ഡി റെസല്യൂഷന്‍ ഐപിഎസ് ഡിസ്‌പ്ലേ, 2 ജിബി റാം, 4ജി എല്‍ടിഇ നെറ്റ്വര്‍ക്ക്, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സൗകര്യങ്ങളോടുകൂടിയാണ് ലെമണ്‍ 3 പുറത്തിറങ്ങിയത്.

© 2024 Live Kerala News. All Rights Reserved.