ചൈനയില്‍ പികെയുടെ റെക്കോര്‍ഡ് ബാഹുബലി തകര്‍ക്കുന്നു; ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ രാജമൗലി ചിത്രം തന്നെ

ബീജിംഗ്: അയല്‍സംസ്ഥാനമായ ചൈനയില്‍ ഏറ്റവും കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ ചിത്രം ആമിര്‍ഖാന്റെ പി കെ ആയിരുന്നു. എന്നാല്‍ ആ റെക്കോര്‍ഡ് തിരുത്തുകയാണ് രാജമൗലി ചിത്രമായ ബാഹുബലിയുടെ രണ്ടാംഭാഗം. ചൈനയില്‍ മെയില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം തിയറ്ററുകളുടെ എണ്ണത്തിലാണ് റെക്കോര്‍ഡ് നേടിയിരിക്കുന്നത്. ചൈനയില്‍ 6000 തിയറ്ററുകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് വിവരങ്ങള്‍. പികെ 5000 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തത്. ചൈനയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന റെക്കോര്‍ഡ് കളക്ഷനും പികെയുടെ പേരിലാണ്. ഇതും ബാഹുബലി മറികടക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

© 2025 Live Kerala News. All Rights Reserved.