ചെമ്മണ്ണൂര്‍ ജ്വല്ലറിയ്‌ക്കെതിരെയുള്ള കുപ്രചാരണങ്ങളെ ശക്തമായി നേരിടും: ആള്‍ കേരള ഗോള്‍ ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

 

തിരൂര്‍: ചെമ്മണ്ണൂര്‍ തിരൂര്‍ ജ്വല്ലറിയിലെ ഒരു ഇടപാടുകാരന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ജ്വല്ലറി മാനേജ്‌മെന്റിനെതിരായും, സ്വര്‍ണ്ണ വ്യാപാരികള്‍ക്കെതിരേയും നടക്കുന്ന കുപ്രചരണങ്ങളെ ശക്തമായി നേരിടാന്‍ ആള്‍ കേരള ഗോള്‍ ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തിരൂര്‍ ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഒരു കുടുബത്തെ പ്രതിസന്ധി ഘട്ടത്തില്‍ കടം നല്‍കി സഹായിക്കുകയും, കടം നല്‍കി തീര്‍ക്കാനാവാതെ അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍, ഇടപാട് കാരനില്‍ നിന്ന് കിട്ടാനുള്ള സഖ്യ ഒഴിവാക്കി നല്‍കിയിട്ടും, ജ്വല്ലറി മാനേജ്‌മെന്റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഈ വിഷയത്തില്‍ സ്വര്‍ണ്ണവ്യാപാരി സമൂഹത്തിന്റേയും സംഘടനയുടേയും മുഴുവന്‍ പിന്തുണ ചെമ്മണ്ണൂര്‍ ജ്വല്ലറിയ്ക്ക് നല്‍കാന്‍ യോഗം തീരുമാനിച്ചു.

മേലില്‍ ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുവാതിരിക്കാന്‍ സ്വര്‍ണ്ണം കടം നല്‍കുന്നത് അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം മുസ്തഫ അദ്ധ്യക്ഷനായി. അഹമ്മദ് പൂവില്‍, പി. ആര്‍ പ്രേമന്‍, എംസി ആരിഫ്, എം ജയപ്രകാശ്, വെള്ളത്തൂര്‍ അസീസ്, സിപി പരവത, ജോണ്‍സണ്‍ പി ആന്റോ എന്നിവര്‍ സംസാരിച്ചു.

© 2024 Live Kerala News. All Rights Reserved.