ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ പതിമൂന്ന് മലയാളികള്‍; രവി പിള്ള ഒന്നാമത്

വാണിജ്യ മാസികയായ ‘അറേബ്യന്‍ ബിസിനസ്’ പ്രഖ്യാപിച്ച ഗള്‍ഫിലെ ഏറ്റവും സമ്പന്നരായ 50 ഇന്ത്യക്കാരുടെ പട്ടികയില്‍ പതിമൂന്ന് മലയാളികള്‍. ആര്‍പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോക്ടര്‍ രവി പിള്ള ആണ് ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരില്‍ മൂന്നാമത്. സമ്പന്നരായ മലയാളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുമാണ് രവിപിള്ള. 460 കോടി ഡോളറിന്റെ ആസ്തിയോടെ ആണ് രവിപിള്ള പട്ടികയില്‍ മുന്നില്‍ എത്തിയത്. 60 ബില്യണ്‍ ഡോളറാണ്. ലുലുഗ്രൂപ്പ് മേധാവി എംഎ യൂസഫലി ആണ് ആസ്തിയുടെ കാര്യത്തില്‍ മലയാളികളില്‍ രണ്ടാമന്‍. ആകെയുള്ള ഇന്ത്യക്കാരില്‍ യൂസഫലി അഞ്ചാം സ്ഥാനത്താണ്. ജെംസ് എഡ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാമതും ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്‍ പട്ടികയില്‍ നാലാമതുമാണ്. ഗള്‍ഫ് മേഖലയില്‍ ആരോഗ്യരംഗത്തെ ഏറ്റവും പ്രമുഖനായ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ആസാദ് മൂപ്പനാണ്.

കമ്പനികളുടെ ആകെ ആസ്തി, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്താല്‍ ഉണ്ടാകുന്ന മൂല്യം എന്നിവ കണക്കിലെടുത്താണ് അറേബ്യന്‍ ബിസിനസ് സമ്പന്നരുടെ പട്ടിക തയ്യാറാക്കിയത്.

© 2022 Live Kerala News. All Rights Reserved.