ശിഖര്‍ ധവാന്‍ ഇനിയൊരിക്കലും ബൗള്‍ ചെയ്യില്ല; ഞെട്ടലോടെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം

ശ്രീലങ്കക്കെതിരെ രണ്ടാം ടി20യിലെ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ശിഖര്‍ ധവാന്‍ ഇനിയൊരിക്കലും ബൗള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. ഗവാസ്‌ക്കറിന്റെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബൗളിംഗ് ആക്ഷന്റെ പേരില്‍ നടപടി നേരിട്ട ധവാന്‍ ട്വെന്റി20യില്‍ പന്തെറിയുന്നത് മിസ് ചെയ്യുമല്ലോ എന്നായിരുന്നു ഗവാസ്‌ക്കറിന്റെ ചോദ്യം. ഇതിന് മറുപടിയായാണ് ധവാന്‍ സ്വതസിദ്ധമായ ശൈലിയില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

‘എന്റെ എല്ലാ ആരാധകരും അറിയാന്‍ ഞാന്‍ ഔദ്യോഗികമായി അറിയിക്കുന്നു. ഞാന്‍ വിരമിക്കുകയാണ്..(നീണ്ട നിശബ്ദത) അന്താരാഷ്ട്ര, അഭ്യന്തര മത്സരങ്ങളിലെ ബൗളിംഗില്‍ നിന്ന്’ ഇതായിരുന്നു ധവാന്റെ ഉത്തരം. ധവാന്‍ തന്റെ ഉത്തരത്തിനിടെ നിശബ്ദമായത് ക്രിക്കറ്റ് ആരാധകരെ ആദ്യം ഞെട്ടിച്ചു. താരം ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണോയെന്ന് ഭയപ്പെട്ടു. പിന്നീട് ധവാന്‍ വാക്കുകള്‍ പൂര്‍ത്തികരിച്ചപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്.

© 2024 Live Kerala News. All Rights Reserved.