Breaking News: തലശ്ശരി ജഗനാഥ ക്ഷേത്രത്തിന് നേരെ സിപിഎം ആക്രമണം. . ക്ഷേത്രകമ്മിറ്റി ഓഫീസ് മാരാകായുധങ്ങളുമായെത്തി അടിച്ചുതകര്‍ത്തു.

 

തലശ്ശേരി: മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ തലശ്ശേരി ജഗനാഥ ക്ഷേത്ര കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ക്ഷേത്രത്തിന്റെ സമീപ പ്രദേശമായ നങ്ങാറത്ത് പീടികയില്‍ നിന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവായ പുരുഷു മാഷിന്റെ നേതൃത്ത്വത്തില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയത്. പള്ളൂര്‍ സ്വദേശി മൗഫിലടക്കം നിരവധിപ്പേര്‍ വാളും ബോബുമായാണ് ക്ഷേത്രത്തിനകത്ത് കടന്നത്. ക്ഷേത്ര കമ്മിറ്റി തിരെഞ്ഞെടുപ്പ് 28 ന് നടക്കാനിരിക്കെയാണ് സംഭവം. കമ്മിറ്റി തിരെഞ്ഞെടുപ്പിനായി നോമിനേഷന്‍ നല്‍കാനായാണ് ഇവര്‍ എത്തിയതെന്നാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. ക്ഷേത്ര കമ്മിറ്റി ഓഫീസിലെ ജനലുകളും അലമാരകളും മേശകളും ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങളും സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തു. ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. ഓഫീസ് അടിച്ചു തകര്‍ത്ത പ്രവര്‍ത്തകര്‍ സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചാണ് മടങ്ങിയത്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്ത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് ഹിന്ദു ഐക്യവേദി, ആര്‍.എസ്.എസ് പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ട്.

11119651_1630481750496804_1397899403_n

 

11328984_834862289936616_1767660705_n 11650928_899725703433032_985783765_n

© 2024 Live Kerala News. All Rights Reserved.