സുല്‍ത്താന് വേണ്ടി അനുഷ്‌ക ഗുസ്തി പഠിക്കാനിറങ്ങി; എതിരളിയെ മലര്‍ത്തിയടിക്കുന്നു

ന്യുഡല്‍ഹി: സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ സുല്‍ത്താന്‍’ എന്ന ചിത്രത്തിനായി ഗുസ്തി പഠിക്കാനിറങ്ങിയിരിക്കുയാണ് നടി അനുഷ്‌ക ശര്‍മ്മ. ഡല്‍ഹിയില്‍ ഒരു മാസത്തോളമായി കഠിന പരീശീലനത്തിലാണ്. എല്ലാ ദിവസവും നാല് മണിക്കൂറാണ് പരിശീലനം. പരിശീലനത്തിനിടെ എതിരാളിയെ മലര്‍ത്തിയടിക്കുന്ന വീഡിയോ സുല്‍ത്താന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ സുല്‍ത്താനി’ല്‍ ഗുസ്തിക്കാരനായാണ് സല്‍മാന്‍ ഖാന്‍ വേഷമിടുന്നത്.ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷാല്‍ ശേഖര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നു. ഈദിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

https://www.facebook.com/sultanthemovie/videos/1640564112871871/

© 2025 Live Kerala News. All Rights Reserved.