അര്‍ജന്റീനയെ രണ്ട് ഗോളുകള്‍ക്ക് യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ തകര്‍ത്തു; നാഗ്ജി ഫുട്‌ബോളില്‍ ആവേശം അലതല്ലി

കോഴിക്കോട്: നാഗ്ജീ ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോളില്‍ അര്‍ജന്റീനയെ യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. യുക്രൈന്‍ ക്ലബ്ബ് എഫ്‌സി നിപ്രോ ഉജ്വല വിജയം കരസ്ഥമാക്കി. ഇഞ്ച്യുറി ടൈമില്‍ നേടിയ ഗോളുകള്‍ക്കാണ് നിപ്രോയുടെ വിജയം. ഇതോടെ നാഗ്ജി ടൂര്‍ണമെന്റില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി നിപ്രോ മാറി. ആദ്യ പകുതിയില്‍ അര്‍ജന്റീനയുടെ കൈയിലായിരുന്നു കളി. എന്നാല്‍ ആവേശം നിറഞ്ഞ രണ്ടാം പകുതി എഫ്‌സി നിപ്രോ പിടിച്ചെടുത്തതോടെ ഇടയ്ക്കിടെ കളി പരുക്കനായി മാറി. ഗോള്‍ നേടാനായില്ലെങ്കിലും അര്‍ജന്റീനയുടെ മൌറോ ഓര്‍ടിസും ഏഞ്ചല്‍ സെക്വേറയും ചേര്‍ന്ന് മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ബാന്‍ഡ്‌മേളവും ആര്‍പ്പുവിളികളുമായെത്തിയ ആരാധകരെ നിരാശരാക്കിയാണ് അര്‍ജന്റീനയുടെ മടക്കം.

© 2024 Live Kerala News. All Rights Reserved.