റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി; നെല്‍കൃഷി വികസനത്തിന് 35 കോടി; മത്സ്യമേഖലയ്ക്ക് 169 കോടിയും; ബജറ്റ് ജനപ്രിയമാക്കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുമ്പോഴും ഈ മന്ത്രിസഭയുടെ അവസാനത്തെ ബജറ്റ് ജനപ്രിയമാക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയത്.
റബ്ബര്‍ കിലോക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച വില സ്ഥിരതാ ഫണ്ടിലേക്ക് ഈ വര്‍ഷം 500 കോടി രൂപ നീക്കിവെക്കും. കഴിഞ്ഞ വര്‍ഷം 300 കോടിയായിരുന്നു. സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി രൂപയും മത്സ്യവികസന മേഖലക്ക്169.3 കോടി രൂപയുമാണ് നീക്കിയിരിപ്പ്. നെല്‍കൃഷി വികസനത്തിന് 35 കോടിയും, പച്ചത്തേങ്ങ കിലോക്ക് 25 രൂപ നിരക്കില്‍ സംഭരിക്കാന്‍ 20 കോടി രൂപയും നീക്കിവെച്ചു. കടുംബശ്രീക്ക് 130 കോടിയും, സംസ്ഥാനത്തെ 100 പഞ്ചായത്തുകളില്‍ ശ്മശാനം സ്ഥാപിക്കാന്‍ 20 കോടിയും നല്‍കും. 9 വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ ഓരോ വീട്ടിലും സൗജന്യമായി നല്‍കും. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ട വികസനത്തിന് 100 കോടിയും കേരള നദീതട അതോറിറ്റി രൂപീകരിക്കാന്‍ രണ്ടുകോടിയും നീക്കിവെച്ചു.

© 2024 Live Kerala News. All Rights Reserved.