കനത്ത മഴ; മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു 

മുംബൈ: നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം താറുമാറായി. വ്യാഴാഴ്ച്ച മുതല്‍ പെയ്യാന്‍ തുടങ്ങിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതെത്തുടര്‍ന്ന് തീവണ്ടി ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളൊന്നും ഓടുന്നില്ല.ഉദ്യോഗസ്ഥരെല്ലാം ഓഫീസുകളിലെത്താന്‍ ലോക്കല്‍ ട്രെയിന്‍ സേവനമാണ് ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ഓഫീസുകളിലെ ഹാജര്‍ നിലയും കുറഞ്ഞു. ഉദ്യോഗസ്ഥര്‍ എത്താത്തിനാല്‍ പല ഓഫീസുകളും അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുംബൈ മുന്‍സിപ്പല്‍ കമ്മീഷണര്‍ അവധി പ്രഖ്യാപിച്ചു.

പരേല്‍, ദാദര്‍, കിംഗ്‌സ് സര്‍ക്കിള്‍ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ ഫ്ലൂറ്റുകളിലും വെള്ളം കയറി. 2.17 മുതല്‍ 2.47വരെ രാക്ഷസ തിരമാലകളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്മ ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുരുങ്ങിയ റൂട്ടുകളില്‍ മാത്രമാണ് വണ്ടികള്‍ ഓടുന്നത്. ഒരുപാട് സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോഴും ശക്തമായി തുടരുന്ന മഴ നാളെ വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

മുംബൈ മഴയെ കുറിച്ച് നഗരത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രങ്ങളും:

മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ഒന്നര മുതല്‍ വമ്പന്‍ തിരമാലകള്‍ക്ക് സാധ്യത. അപായ മുന്നറിയിപ്പ് നല്‍കി. നാല് മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാം.

രാവിലെ വരെ പെയ്തത് 170 മില്ലി മീറ്റര്‍ മഴ. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.