വൈറ്റില-കുണ്ടന്നൂര്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും

കൊച്ചി 3311 കോടി രൂപയുടെ മെഗാ പ്രൊജക്ട് പൊതുമരാമത്ത് വകുപ്പ് 14 ജില്ലകളിലായി നടപ്പാക്കും. ഇന്ധന സെസില്‍ സ്വരൂപിക്കുന്ന 50 ശതമാനത്തില്‍ നിന്നു തുകയില്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ബിഒടി ആന്വിറ്റി മോഡലില്‍ നിര്‍മിക്കുന്ന പദ്ധതികള്‍ രണ്ടു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കും. നിര്‍മാണ ചിലവ് 15 വര്‍ഷം കൊണ്ടു കമ്പനികള്‍ക്ക് തിരികെ നല്‍കുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. പൊതുമരാമത്ത് വകുപ്പ് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ലൈ ഓവര്‍ നിര്‍മാണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. തമ്മനം, പുല്ലേപ്പടി റോഡും പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

മറ്റുജില്ലകളില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍  കരമനകളയിക്കാവിള നാലുവരി പാത രണ്ടാം ഘട്ടം (തിരുവനന്തപുരം)  ചവറകൊട്ടിയം റോഡ് (കൊല്ലം)  വല്യഅഴീക്കല്‍ പാലം (ആലപ്പുഴ)  ഏനാത്ത്പ്ലാപ്പള്ളി റോഡ് (പത്തനംതിട്ട)  ചേര്‍ത്തലമണര്‍കാട് ബൈപാസ് (ഒന്നാം ഘട്ടം) കോട്ടയം . കുരുതിക്കളംചെറുതോണി റോഡ് (ഇടുക്കി)  പടിഞ്ഞാറേക്കോട്ട ഫ്‌ലൈഓവര്‍ (തൃശൂര്‍)  പാലക്കാട് പെരിന്തല്‍മണ്ണ റോഡ് (മുണ്ടൂര്‍തൂത വഴി), പാലക്കാട് ലിങ്ക് ബൈപാസുകള്‍ (പാലക്കാട്)  നാടുകാണിപരപ്പനങ്ങാടി റോഡ് (മലപ്പുറം)  മാനാഞ്ചിറ വെള്ളിമാടുകുന്ന് നാലുവരി പാത, തൊണ്ടനാട് ഫ്‌ലൈ ഓവര്‍, രാമനാട്ടുകര ഫ്‌ലൈ ഓവര്‍  സുല്‍ത്താന്‍ ബത്തേരി ബൈപാസ് (വയനാട്)  ചെറുപുഴപയ്യാവൂര്‍ മലയോര ഹൈവേ (കണ്ണൂര്‍)  നന്താരപ്പടവ്‌ചെറുപുഴ (കാസര്‍കോട്)

© 2024 Live Kerala News. All Rights Reserved.