നരേന്ദ്രമോദിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ ഭാര്യ യശോദാബെന്റെ നീക്കം; മുന്‍പ് ഇവര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ അധികൃതര്‍ തള്ളി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ ഭാര്യ യശോദബെന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. അഹമ്മദാബാദിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലാണ് യശോദബെന്‍ അപേക്ഷ നല്‍കിയത്. ചോദ്യങ്ങള്‍ക്ക് 30 ദിവസത്തിനകം മറുപടി നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ എസ്.എ ഖാന്‍ പറഞ്ഞു. പാസ്‌പോര്‍ട്ടിനായി യശോദബെന്‍ കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച അപേക്ഷ അധികൃതര്‍ നിരസിച്ചിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റോ മോദിയുമായുള്ള സംയുക്ത സത്യവാങ്മൂലമോ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു അപേക്ഷ നിരസിക്കപ്പെട്ടിരുന്നത്. നേരത്തെ തനിക്കേര്‍പ്പെടുത്തിയ സുരക്ഷയെ കുറിച്ച് വിശദാംശങ്ങള്‍ തേടി യശോദബെന്‍ വിവരാവകാശം സമര്‍പ്പിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.