സാന്റിയാഗോ: ചിലിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ സാന്റിയാഗോയില്‍ ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയിലാണ് രേഖപ്പെടുത്തിയത്. 31.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സുനാമിക്ക് സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യമാണ് ചിലി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ റിക്ടര്‍സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് ശക്തമായ ഭൂചലനങ്ങളാണ് ചിലിയിലുണ്ടായിടുണ്ട്്.