ഇടതുമുന്നണി മദ്യനയം വ്യക്തമാക്കണം; അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: ഇടതുമുന്നണി മദ്യനയം വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഡി.എഫ് സര്‍ക്കാര്‍ അടച്ച ബാറുകള്‍ ഇടതുമുന്നണി തുറക്കുമോയെന്നും രാഹുല്‍ ചോദിച്ചു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് തയ്യാറല്ല.അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ നേതൃത്വം നല്‍കിയ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിച്ചു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. സ്റ്റാര്‍ട്ട് അപ്പിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും മുന്‍പ് കേരളം പദ്ധതി നടപ്പാക്കി. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണത്തില്‍ മടങ്ങിയെത്താമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.ഒരു വശത്ത് മേക് ഇന്‍ ഇന്ത്യ പറയുന്ന മോദി മറുവശത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തച്ചുടയ്ക്കാന്‍ ശ്രമിക്കുകയാണ്.

© 2023 Live Kerala News. All Rights Reserved.