അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് 97 റണ്‍സിന്റെ ജയം; ശ്രീലങ്കയെ പരാജയപ്പെടുത്തിയ ഇന്ത്യ ഫൈനലില്‍

ധാക്ക: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയ്ക്ക് 97 റണ്‍സിന്റെ വിജയം.ശ്രീലങ്കയെ പരാജപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 267 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയെ ഇന്ത്യ 170 റണ്‍സില്‍ ചുരുട്ടിക്കെട്ടി. മൂന്ന് വിക്കറ്റെടുത്ത മായങ്ക് ദാഗറാണ് ഇന്ത്യന്‍ ബളിങ് നിരയില്‍ തിളങ്ങിയിരിക്കുന്നത്. അവിനേശ് ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഹമ്മദും ബാതമും വാഷിങ്ടണ്‍ സുന്തറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 39 റണ്‍സെടുത്ത മെന്‍ഡിസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. നേരത്തെ അര്‍ദ്ധ സെഞ്ച്വറി നേടിയ അല്‍മോല്‍പ്രീത് സിങിന്റേയും സര്‍ഫറാസ് ഖാന്റേയും ഇന്നിങ്‌സുകളുടെ പിന്‍ബലത്തിലാണ് ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സ് കരസ്ഥമാക്കിയത്. അല്‍മോല്‍പ്രീത് 72 റണ്‍സും സര്‍ഫറാസ് 59 റണ്‍സും നേടിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ 43 റണ്‍സും അടിച്ചെടുത്തു.

© 2024 Live Kerala News. All Rights Reserved.