ഡിങ്ക ഭഗവാന്റെ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു; താത്വിക ആത്മീയ ആചാര്യന്‍ സമൂസ ത്രികോണദ്ധ്യായന്‍ സംസാരിക്കുന്നു; വീഡിയോ കാണാം

കൊച്ചി: ഡിങ്ക ഭഗവാന്റെ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. ഡിങ്കോയി സ്റ്റുകളായ നാല് ചെറുപ്പക്കാര്‍ ചേര്‍ന്നാണ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചിട്ടുള്ളത്.ഡിങ്ക ഭഗവാന്‍ ഭക്തി ഗാനങ്ങള്‍ നിരവധി നേരത്തെ വന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പുറത്ത് വരുന്നത് ആദ്യമായിട്ടാണ്്. ഡിങ്കോയിസത്തിന്റെ താത്വികാ ആത്മീയ ആചാര്യന്‍മാരില്‍ ഒരാളായ സമൂസ ത്രികോണദ്ധ്യായയുടെ നേത്യത്വത്തിലാണ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചിട്ടുള്ളത്. ഡിങ്കോയിസ്റ്റുകള്‍ പരസ്പരം കാണുമ്പോള്‍ എങ്ങനെ അഭിസംബോധന ചെയ്യണമെന്നത് താത്വിക ആത്മീയ ആചാര്യന്‍ വിശദീകരിക്കുന്നുണ്ട.

ദിലീപ് നായകനാകുന്ന പ്രെഫസര്‍ ഡിങ്ക എന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ഡിങ്കോയിസം ചര്‍ച്ചയായത്. സിനിമയുടെ പ്രചരണത്തിനായി നടത്തുന്ന തട്ടിപ്പാണ് ഇതെന്ന് ആരോപണമുണ്ട്. എന്നാല്‍ ഡിങ്കോയിസ്റ്റുകള്‍ ഇത് പൂര്‍ണ്ണമായും തള്ളിക്കളയുകയാണ്. മറ്റ് മതവിശ്വാസികളെന്ന പോലെ ഡിങ്ക മതത്തില്‍ വിശ്വസിക്കുന്ന വലിയൊരു സമൂഹത്തില്‍ ഈ സിനിമയുടെ പ്രഖ്യാപനം അസ്വസ്ഥത ഉണ്ടാക്കിയെന്നും അതിന്റെ ഭാഗമായാണ് പ്രതിഷേധം നടത്തിയതെന്നും താത്വിക ആത്മീയ ആചാര്യന്‍ സമൂസ ത്രികോണദ്ധ്യായ അറിയിച്ചു. ഒരു വ്യക്തിക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാക്കതെയാണ് പ്രതിഷേധം നടത്തിയിരിക്കുന്നത്. ഡിങ്കോയസത്തിന്റെ ഉത്ഭവത്തെ കുറിച്ചാണ് പിന്നീട് സമൂസ ത്രികോണദ്ധ്യായ സംസാരിച്ചത്. കാലത്തിന് മുന്നേ ഡിങ്കോയിസത്തിന്റെ ഉല്‍പത്തി നടന്നുവെന്നാണ് വിശദീകരണം.

 

© 2024 Live Kerala News. All Rights Reserved.