അതിരുകടന്ന ആഡംബരം; തെലുങ്ക് ചിത്രമായ സ്പീഡിനൊടുവിന്റെ ഗാനത്തിന് വേണ്ടി ചിലവഴിച്ചത് 2.25 കോടി; വീഡിയോ കാണാം

ഹൈദരാബാദ്: തെലുങ്ക് ചിത്രത്തിന്റെ ഗാനത്തിന് വേണ്ടി ചിലവഴിച്ചത് 2.25 കോടി. സ്പീഡിനൊടു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ തമന്നയും ബെല്ലംകൊണ്ട ശ്രീനിവാസയുമാണ് ചുവട് വയ്ക്കുന്നത്. തമന്ന ഒരു ഗാനരംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നത് ഐറ്റം നമ്പര്‍ കാണിക്കുവാനല്ലെന്നും സ്ത്രീകള്‍ക്ക് ഗാനരംഗം ഏറെ ഇഷ്ടമാകുമെന്നും സംവിധായകന്‍ ഭീമനേനി ശ്രീനിവാസ റാവു അറിച്ചു. സൊണാരിക ബദോരിയാണ് ചിത്രത്തിലെ നായിക. തമിഴ് ചിത്രം സുന്ദര പാണ്ഡ്യന്റെ റീമേക്കാണ് ഈ ചിത്രം. നേരത്തെ അല്ലടു സീനു എന്ന ചിത്രത്തിലെ ലബ്ബര്‍ ബൊമ്മ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് തിയേറ്ററില്‍ നിന്ന് ലഭിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.