ബാംഗ്ലൂര്‍: മലയാളി വിദ്യാര്‍ത്ഥിനി ബാംഗ്ലൂരിലെ ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് കോളേജിന്റെ ഹോസ്റ്റല്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. ശനിയാഴ്ച രാത്രി കോളേജ് ഹോസ്റ്റലിന് മുകളില്‍ പഠിക്കാന്‍ കയറിയതാണ. അബദ്ധത്തില്‍ കാല് തെറ്റി നിലത്ത് വീണതാകാം എന്ന് പറയുന്നു.
അപകടം നടന്ന ഉടന്‍ തന്നെ സ്പതഗിരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരിക അവയവങ്ങളില്‍ രക്താശ്രാവമുണ്ടായിടുണ്ട്. മലയാളിയായ ജിതയാണ് മരിച്ചത്. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.