എന്നാണ് ബിക്കിനി ധരിച്ച് മേനി പ്രദര്‍ശനം നടത്തുക; സോനാക്ഷിയോട് ചോദിച്ച ആരാധകന് മറുപടി കിട്ടിയതിങ്ങനെ

മുംബൈ: എന്നാണ് ബിക്കിനി ധരിച്ച് മേനി പ്രദര്‍ശനം നടത്തുകയെന്ന് ചോദിച്ച ആരാധകനോട് ഒട്ടും മയമില്ലാത്ത രീതിയിലാണ് ബോളിവുഡ് നടി സോനാക്ഷി പ്രതികരിച്ചത്. ഇതുവരെ അമിത മേനി പ്രദര്‍ശനം നടത്തിയിട്ടില്ലാത്ത നടിയാണ് സൊനാക്ഷി. ഈ ചോദ്യം അമ്മയോടും സഹോദരിയോടും ചോദിക്കാനാണ് സൊനാക്ഷി ട്വിറ്ററിലെ മറുപടി കമന്റില്‍ പറഞ്ഞത്. പിന്നീട് ക്ഷമാപണം നടത്തിയപ്പോള്‍ സൊനാക്ഷി തന്നെ പോസ്റ്റ് പിന്‍വലിക്കുകയാണെന്നും അവന് ഇപ്പോള്‍ സ്ത്രീകളുടെ മഹത്വം മനസിലായിക്കാണുമെന്നും സൊനാക്ഷി ട്വറ്ററിലൂടെ ആരാധകരോട് പറഞ്ഞു. എന്തായാലും ഈ സംഭവത്തോടെ ബോളിവുഡിലെ ഏറ്റവും തന്റേടിയായ നടിയെന്ന പേര് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുകയാണ് സൊനാക്ഷി.

 

 

© 2023 Live Kerala News. All Rights Reserved.