ഡെന്‍മാര്‍ക്ക്: പവര്‍ലിഫ്റ്റിംഗിന് പ്രായം പ്രശ്‌നമാകുന്നില്ലെന്ന് തൊണ്ണൂറ്റി മൂന്ന് വയസുകാരനായ സെന്‍ഡ് സ്റ്റീന്‍ഗാര്‍ഡ് തെളിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന അംഗീകൃത പവര്‍ലിഫ്റ്റര്‍ എന്ന പദവി കൂടി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഡെന്‍മാര്‍ക്കില്‍ എമിഗ്രേഷന്‍ ഓഫിസറായി ഇദ്ദേഹത്തിന്റെ കരിയര്‍ ആരംഭിച്ചത്. റിട്ടയര്‍മെന്റിന് ശേഷമാണ് പവര്‍ലിഫ്റ്റിംഗിന്റെ ലോകത്തിലേക്കെത്തിയത്. നിരവധി മത്സരങ്ങളിലും സെന്‍ഡ് സ്റ്റീന്‍ഗാര്‍ഡ് പങ്കെടുത്തിടുണ്ട്.