അഭയാര്‍ത്ഥികള്‍ മൂന്ന് ദിവസത്തിനകം പുറത്ത് പോകണമെന്ന് ഓസ്‌ട്രേലിയന്‍ കോടതി; രാജ്യത്തെങ്ങും പ്രതിക്ഷേധം

പാരിസ്: അഭയാര്‍ത്ഥികള്‍ മൂന്ന് ദിവസത്തിനകം പുറത്ത് പോകണമെന്ന് ഓസ്‌ട്രേലിയന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ 267 ഓളം അഭയാര്‍ത്ഥികളെ പുറത്താക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നു. അഭയാര്‍ത്ഥികളെ രാജ്യത്ത് തുടരാനനുവദിക്കണമെന്നും പുറത്താക്കരുതെന്നും ഓസ്‌ട്രേലിയയിലെ അഞ്ചു സംസ്ഥാനങ്ങളിലെ ഭരണാധികളും മറ്റ് മന്ത്രിമാരും പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബൂളിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികളെ പിന്തുണച്ച് രാജ്യത്തെങ്ങും റാലികള്‍ സംഘടിപ്പിച്ചിരുന്നത്. അഭയാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ഒരു കോടതി വിധിപുറപ്പെടുവിച്ചു. 72 മണിക്കൂറിനകം പുറത്തു പോകണമെന്നറിയിച്ച് കോടതി ഇവര്‍ക്കു നോട്ടീസും അയച്ചു. അഭയാര്‍ത്ഥിസംഘത്തില്‍ 37 പിഞ്ചുകുഞ്ഞുങ്ങളുണ്ട് ഇവര്‍ ജനിച്ചത് ഓസ്‌ട്രേലിയയിലാണ്. കോടതി വിധി തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ സംഘടനാ ഡയരക്ടര്‍ ഡാനിയേല്‍ വെബ് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.