നോപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളെ അന്തരിച്ചു; ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു

കാഠ്മണ്ഡു: നോപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാളെ(77) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ കൊയ്‌രാളെ 2014 ഫെബ്രുവരിയിലാണ് നേപ്പാളിലെ ആറാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 2015 ഒക്‌ടോബറില്‍ സ്ഥാനമൊഴിഞ്ഞു. 1939ല്‍ ഇന്ത്യയിലെ ബനാറസില്‍ ജനിച്ച കൊയ്‌രാളെ നേപ്പാളിന്റെ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മത്രിക പ്രസാദ് കൊയ്‌രാളെ, ഗിരിജ പ്രസാദ് കൊയ്‌രാളെ, ബിശ്വേശര്‍ പ്രസാദ് കൊയ്‌രാളെ എന്നിവരുടെ ബന്ധുവാണ്.1954ലാണ് കൊയ്‌രാളെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1960ല്‍ മഹേന്ദ്രരാജാവ് നേപ്പാളില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ രാഷ്ട്രീയ അഭയാര്‍ത്ഥിയായി ഇന്ത്യയിലെത്തി. 1973ല്‍ വിമാനംതട്ടിയെടുത്ത കേസില്‍ 3 വര്‍ഷം ഇന്ത്യയില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അവിവാഹിതനാണ സുശീല്‍ കൊയ്‌രാളെ. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരുമുണ്ട്.

© 2024 Live Kerala News. All Rights Reserved.