കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ വിതരണം ചെയ്തു. പൃഥ്വിരാജ് മികച്ച നടനും പാര്‍വതി മികച്ച നടിയായും തിരഞ്ഞെടുത്തു. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ മികച്ച ചിത്രം. മികച്ച സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അവാര്‍ഡ് നിശയുടെ ഹൈലൈറ്റായത് 36 വര്‍ഷത്തെ അഭിനയത്തിന്റെ തിരിഞ്ഞുനോട്ടത്തില്‍ മോഹന്‍ലാല്‍ വേദിയിലെത്തിയ പ്രത്യേക രംഗാവിഷ്‌കാരമായിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും ലാല്‍ ഓര്‍ത്തെടുക്കുകയും ആ കഥാപാത്രങ്ങളെ അവാര്‍ഡ് നിശയില്‍ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. തിരനോട്ടത്തിലെ സൈക്കിള്‍ യാത്രയില്‍ തുടങ്ങി വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടനിലെത്തി നില്‍ക്കുന്നതായിരുന്നു ഷോ. എം. ആര്‍ രാജന്‍, പേഴ്‌സി ജോസഫ്, രമേഷ് പിഷാരടി,സുനീഷ് വാരനാട് എന്നിവര്‍ ചേര്‍ന്നാണ് ഈ ഷോ തയ്യാറാക്കിയത്. കല്‍പ്പനയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ മകള്‍ ശ്രീമയി വേദിയിലെത്തി.
മികച്ച ചിത്രം എന്ന് നിന്റെ മൊയ്തീന്‍
മികച്ച നടന്‍ പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീന്‍)
മികച്ച നടി പാര്‍വതി (എന്ന് നിന്റെ മൊയ്തീന്‍,ചാര്‍ലി)
മികച്ച സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ (പ്രേമം)
ജനപ്രിയ നടന്‍ നിവിന്‍ പോളി (പ്രേമം)
മികച്ച സംഗീത സംവിധായകന്‍ രാജേഷ് മുരുഗേശന്‍ (പ്രേമം)
പ്രത്യേക ജൂറി പുരസ്‌കാരം സായ് പല്ലവി (പ്രേമം)
മികച്ച തിരക്കഥ ആര്‍ എസ് വിമല്‍
മികച്ച ഗായകന്‍ വിജയ് യേശുദാസ് (പ്രേമം)
മികച്ച ഗായിക വൈക്കം വിജയലക്ഷ്മി (ഒരു വടക്കന്‍ സെല്‍ഫി)
മികച്ച തമിഴ് ജനപ്രിയ നടന്‍ വിക്രം
മികച്ച തമിഴ് ജനപ്രിയ നടി ത്രിഷ
മികച്ച സഹനടന്‍ ബിജു മേനോന്‍ (അനാര്‍ക്കലി)
മികച്ച സഹനടി കല്‍പ്പന (ചാര്‍ലി)
ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ഇന്നസെന്റ്
ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (എന്ന് നിന്റെ മൊയ്തീന്‍)
ബെസ്റ്റ് ആക്ടര്‍ നെഗറ്റീവ് റോള്‍ നെടുമുടി വേണു (സെക്കന്‍ഡ് ക്ലാസ് യാത്ര)
എഡിറ്റര്‍ മഹേഷ് നാരായണന്‍(എന്ന് നിന്റെ മൊയ്തീന്‍)
ബാലതാരം മീനാക്ഷി(അമര്‍ അക്ബര്‍ അന്തോണി)
ഗാനരചന റഫീക്ക് അഹമ്മദ് (എന്ന് നിന്റെ മൊയ്തീന്‍)
സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് വിജയരാഘവന്‍
സ്വഭാവനടി ലെന (എന്ന്് നിന്റെ മൊയ്തീന്‍)
സ്വഭാവ നടന്‍ സായ്കുമാര്‍ (എന്ന് നിന്റെ മൊയ്തീന്‍)
മികച്ച ഹാസ്യനടന്‍ അജു വര്‍ഗ്ഗീസ് ( വിവിധ ചിത്രങ്ങള്‍)
ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് യേശുദാസ്
മികച്ച പുതുമുഖം ദീപതി സതി (നീന)
അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാരം.