റോം: വീട്ടുജോലി ചെയ്യാത്തതിന് 42 വയസ്സുകാരിയായ ഇറ്റാലിയന്‍ യുവതിക്ക് ആറുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഭക്ഷണം പാകം ചെയ്യുന്നില്ല, വീട് വൃത്തിയാക്കുന്നില്ലെന്നും ആരോപിച്ചാണ് ഭര്‍ത്താവ് യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യ തന്റെ വാക്കുകള്‍ അനുസരിക്കുന്നില്ലെന്നും കിടപ്പ് മുറിയില്‍ നിന്ന് തന്നെ ഇറക്കിവിട്ടതായും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചിരിക്കുന്നു. ദക്ഷിണ റോമിലെ സൊന്നിനോയിലാണ് 47 കാരനായ ഭര്‍ത്താവ് ഭാര്യയ്‌ക്കെതിരെ പരാതിപ്പെട്ടത്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കേസ് പരിഗണിച്ച കോടതി 6 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.