കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയ്ക്ക് മാറ്റിവെച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് മനോജിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മനോജ് വധക്കേസില്‍ രാഷ്ട്രീയ പ്രേരിതമായാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് കാണിച്ച് കഴിഞ്ഞയാഴ്ചയാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു്. യുഎപിഎ ചുമത്തിയത് നിയമവിരുദ്ധമാണെന്നും തെളിവുകളുടെ അഭാവത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്ന് ജാമ്യാപേക്ഷയില്‍ ഉണ്ട്. കേസില്‍ സി.ബി.ഐ പ്രതി ചേര്‍ത്ത പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മൂന്നുതവണ തലശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.