അന്തരീക്ഷത്തില്‍ നിന്ന് വീണ് പൊട്ടിത്തെറിച്ച വസ്തു ഉല്‍ക്കയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; വെല്ലൂര്‍ ഭാരതിദാസന്‍ എന്‍ജീനീയറിംഗ് കോളേജിലാണ് സംഭവം

വെല്ലൂര്‍: വെല്ലൂര്‍ ഭാരതിദാസന്‍ എന്‍ജീനീയറിംഗ് കോളേജില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തിനു കാരണം ഉല്‍ക്ക വീണിട്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സ്‌ഫോടക വസ്തു വിദഗ്ദ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഐ.എസ്.ആര്‍.ഒ സംഘം സ്ഥലം പരിശോധിച്ചു. മാലിന്യക്കൂമ്പാരം കത്തിയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നേരത്തെ സംശയിച്ചിരുന്നു. ഇവിടെ രണ്ട്അടി താഴ്ചയില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. പൊട്ടിത്തെറിയില്‍ സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ കോളേജ് ബസ് ഡ്രൈവര്‍ കാമരാജ് കൊല്ലപ്പെട്ടിരുന്നു. കാമരാജിന്റെ കുടുംബത്തിന് 1 ലക്ഷവും പരിക്കേറ്റ 3 പേര്‍ക്ക് 25000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.