ഇറാഖിലെ എര്‍ബിലില്‍ ഹോട്ടലില്‍ തീപിടുത്തം; 21 പേര്‍ മരിച്ചു

എര്ബില്: ഇറാഖിലെ എര്‍ബിലില്‍ ഹോട്ടലില്‍ തീപിടുത്തം. 21 പേര്‍ മരിച്ചു. എര്‍ബിലിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലായ കാപിറ്റ്യോളിലാണ് തീപിടിത്തം ഉണ്ടായത്. വിദേശികളടക്കമുള്ളവരാണ് തീപിടിത്തത്തില്‍ മരിച്ചതെന്ന് എര്‍ബില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമാന്‍ ബര്‍ജാന്‍സി അറിയിച്ചു. ഹോട്ടലിലെ നീരാവി യന്ത്രത്തിലുണ്ടായ തകരാറു മൂലമാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.