മുംബൈ: വയറിന്റെ മരോഹാരിത കൂട്ടിയാല്‍ സെക്‌സ് അപ്പീല്‍ കൂടുമെന്ന വിശ്വാസക്കാരാണ് ബോളിവുഡിലെ സുന്ദരിമാര്‍. ഓരോ ചിത്രത്തിലും സൗന്ദര്യത്തിന്റെ കാര്യത്തില്‍ പുതിയകാര്യങ്ങള്‍ ഇവര്‍ പരീക്ഷിക്കുന്നു. മുഖത്തിലും മുടിയിലും മാത്രമല്ല, ഏതൊക്കെ രീതിയില്‍ സെക്‌സി ആകാമോ അതെല്ലാം പരീക്ഷിക്കാന്‍ താരങ്ങള്‍ റെഡി. ഇത്തരത്തില്‍ ബോളീവുഡിലെ പുതിയ ഫാഷനായതാണ് പൊക്കിള്‍ തുളയ്ക്കല്‍. പ്രിയങ്ക ചോപ്രയ്ക്ക് പിന്നാലെ കത്രീന കൈഫും വയറ് തുളച്ച് അഴക് കൂട്ടാനൊരുങ്ങുകയാണ്. അടുത്തിടെ പ്രിയങ്ക പൊക്കിള്‍ തുളച്ച് ഡയമണ്ട് റിങ് റിംഗ് ഇട്ടിരുന്നു. ഫിത്തൂറിന്റെയും ജാഗാ ജാസൂസിന്റെയും പ്രമോഷന്‍ അവസാനിക്കുന്നതോടെ പൊക്കിള്‍ തുളയ്ക്കാനാണ് കത്രീനയുടെയും ലക്ഷ്യം. എന്നാല്‍ ഡയമണ്ട് റിങിന് പകരം വ്യത്യസ്തമായി എന്ത് ഫാഷനാണ് കത്രീന തെരഞ്ഞെടുക്കുകയെന്നറിയുന്നു.