ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം; ഷെയ്ന്‍ വാട്‌സന്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് (9.5 കോടി), യുവരാജ് സിങ്ങി സണ്‍റൈസേഴ്‌സ്(7 കോടി), ആശിഷ് നെഹ്‌റ സണ്‍റൈസേഴ്‌സ് (5.5 കോടി)

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലം തുടങ്ങി. വെറ്ററന്‍ താരം ഷെയ്ന്‍ വാട്‌സനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. 9.5 കോടി രൂപയ്ക്കാണ് വാട്‌സനെ ബാംഗ്ലൂര്‍ ടീം വിളിച്ചെടുത്തത്.ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന യുവിക്ക് ലേലത്തില്‍ ലഭിച്ചത് ഏഴു കോടി രൂപയാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ ആശിഷ് നെഹ്‌റയെ 5.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സനെ ഐപിഎല്ലിലെ തുടക്കക്കാരായ പുണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി. 2 കോടി രൂപ അടിസ്ഥാന വിലയിട്ട പീറ്റേഴ്‌സനെ 3.5 കോടി രൂപയ്ക്കാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള റൈസിങ് പുണെ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയെ 3.8 കോടി രൂപയ്ക്ക് പുണെ വിളിച്ചെടുത്തു. രണ്ടു കോടി രൂപയായിരുന്നു ഇഷാന്തിന്റെയും അടിസ്ഥാന വില.

© 2024 Live Kerala News. All Rights Reserved.