ഐ.എസുമായി ബന്ധം; ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദു ചെയ്തു

കാലിഫോര്‍ണിയ: ഐ.എസുമായി ബന്ധപ്പെട്ട് തീവ്രവാദം പ്രചരിപ്പിക്കുന്ന ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദു ചെയ്തു. ആറു മാസത്തിനുള്ളില്‍ 125,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ റദ്ദാക്കി. തീവ്രവാദം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തെന്നും ലോകത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു.
തീവ്രവാദികള്‍ പ്രചരണത്തിനായി സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങള്‍ കമ്പനികളോട് അഭ്യര്‍ത്ഥിച്ചു. 2014 നടത്തിയ പഠനത്തില്‍ ഏകദേശം 46,000 അക്കൗണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നതായി കണ്ടെത്തി.

© 2024 Live Kerala News. All Rights Reserved.