ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫി ജീവനുവേണ്ടി യാചിക്കുന്നു; വീഡിയോ കാണാം

ലിബിയ: ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫി ജീവനുവേണ്ടി യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. 2011 ല്‍ ഒക്ടോബര്‍ 20 നാണ് ഗദ്ദാഫിയുടെ ജന്മദേശമായ സിര്‍ത്തില്‍ വെച്ച് വിമതസേന നാറ്റോയുടെ പിന്തുണയോടെ ഗദ്ദാഫിയെ കൊലപ്പെടുത്തിയത്. പലായനം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഗദ്ദാഫിയെ വധിച്ചത്. പ്രക്ഷോഭകരുടെ മര്‍ദ്ദനത്തില്‍ ചോരയില്‍ കുളിച്ചുകിടപ്പുന്ന ഗദ്ദാഫിയും ആയുധധാരികളായ പ്രക്ഷേഭകരുമാണ് വീഡിയോയിലുളളത്. ഇത് ഗദ്ദാഫി വെടിയേറ്റു മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളെന്നാണ് കരുതപ്പെടുന്നത്. അയ്മാന്‍ അല്‍മാനി എന്ന പ്രക്ഷോഭകാരിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തപ്പെട്ട ദൃശ്യങ്ങളാണിവ. അയ്മാന്‍ അല്‍മാനി തന്നെയാണ് ദ്യശ്യങ്ങളും പുറത്തുവിട്ടത്.’ അയാള്‍ ആ മരണം അര്‍ഹിച്ചിരുന്നു’ എന്നാണ് അയ്മാന്‍ പറയുന്നത്.