12ാമത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ഗുവാഹത്തി: 12ാമത് സാഫ് ഗെയിംസിന് ഇന്ന് തുടക്കം. ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 12 ദിവസങ്ങളിലായി നടക്കുന്ന ഗെയിംസില്‍ എട്ട് സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നായി 2,500 ഓളം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. ഗെയിംസ് 2012ല്‍ ന്യൂഡല്‍ഹിയില്‍ നടക്കേണ്ടതായിരുന്നു.പക്ഷേ, തലസ്ഥാനത്ത് അസംബ്ലി ഇലക്ഷന്‍ കാരണം നീട്ടിവയ്കുകയായിരുന്നു. ഗെയിംസ് നടത്താന്‍ താമസിച്ചതിനാല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇന്ത്യയെ 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ പുറത്താക്കിയിരുന്നു. ഇതിനു മുന്‍പ് ഇന്ത്യയിലെ 1987 ല്‍ കൊല്‍ക്കത്തയും 1995ല്‍ ചെന്നൈയും സാഫ് ഗെയിംസിന് വേദി ഉണ്ടായിരുന്നത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക മേളയുണ്ടാകും. ചടങ്ങില്‍ ഡിജിറ്റല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികളുടെ അവതരണമുണ്ടാകും.മുന്‍ ഒളിമ്പ്യന്മാരടക്കം ഏഴുപേര്‍ ചേര്‍ന്നാണ് ദീപശിഘാ പ്രയാണത്തില്‍ പങ്കെടുക്കുന്നത്.

© 2024 Live Kerala News. All Rights Reserved.