ടിസിഎസ് ഇനി ലോകത്തിന്റെ നെറുകയില്‍; മികച്ച ഐടി ബ്രാന്റ് രാജ്യത്തിന് അഭിമാനമായി

ചെന്നൈ: മികച്ച ഐടി ബ്രാന്റായ ടിസിഎസ് ഇനി ലോകത്തിന്റെ നെറുകയില്‍. ലോകത്തിലെ ആയിരകണക്കിന് രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വെയില്‍ നിന്നാണ് ടിസിഎസിനെ കണ്ടെത്തിയതെന്നാണ് ബ്രാന്റ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ടില്‍.
പ്രധാനമായും പ്രശസ്തി, വിശ്വാസ്യത, ജീവനക്കാരുടെ സംതൃപ്തി, കോര്‍പ്പറേറ്റ് കീര്‍ത്തി തുടങ്ങിയവ മാനദണ്ഡമാക്കിയാണ് സര്‍വെ നടത്തിയത്. സര്‍വെയില്‍ ടിസിഎസിന് 78.3 പോയിന്റും എഎ+ റേറ്റിംഗും ലഭിച്ചു. ബ്രാന്റ് ഇന്‍വെസ്റ്റ്‌മെന്റിലും കമ്പനി ജീവനക്കാരുടെ സംതൃപ്തിയിലും കമ്പനി വളരെയധികം ശ്രദ്ധ ചെലുത്തുന്നതായി സര്‍വെയില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞതായി ബ്രാന്റ് ഫിനാന്‍സ് സിഇഒ ഡേവിഡ് ഹേഗ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.