ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള താരലേലം ശനിയാഴ്ച; 351 താരങ്ങള്‍ക്ക് വിലയിടും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള താരലേലത്തില്‍ 351 താരങ്ങള്‍ പങ്കെടുക്കും. ഏപ്രില്‍ ഒമ്പതു മുതല്‍ മേയ് 23 വരെയാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. ലേലത്തിനായി തെരഞ്ഞെടുക്കപ്പെട്ട 351 കളിക്കാരില്‍ 130 പേര്‍ ടെസ്റ്റ് താരങ്ങളാണ്. 219 പേര്‍ ടെസ്റ്റ് ക്യാപ് ലഭിക്കാത്തവരും. 101 കളിക്കാരെ നിലവിലുള്ള ആറു ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടുണ്ട്ബംഗളുരുവില്‍ വെച്ചാണ് നടക്കുക.

ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ടുകോടി രൂപ വിലയിട്ടിരിക്കുന്നത് 12 കളിക്കാര്‍ക്കാണ്. യുവരാജ് സിങ്, ഇഷാന്ത് ശര്‍മ, കെവിന്‍ പീറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സണ്‍, ആശിഷ് നെഹ്‌റ, ദിനേശ് കാര്‍ത്തിക്, ധവാല്‍ കുല്‍ക്കര്‍ണി, സഞ്ജു സാംസണ്‍, സ്റ്റുവര്‍ട്ട് ബിന്നി, മൈക്കിള്‍ ഹസി, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് വിലകൂടിയ താരങ്ങള്‍. യുവരാജ് സിങ്, ഇഷാന്ത് ശര്‍മ, കെവിന്‍ പീറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സണ്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, ആരോണ്‍ ഫിഞ്ച്, മാര്‍ട്ടിന്‍ ഗുപ്ടില്‍, ഡ്വയിന്‍ സ്മിത്ത് എന്നിവരാണു മാര്‍ക്ക്വീ താരങ്ങള്‍. ഐ.പി.എല്ലില്‍ എട്ടു ഫ്രാഞ്ചൈസികളില്‍ ഏറ്റവും കൂടുതല്‍ തുക നിലവില്‍ ചെലവിടാവുന്നത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനാണ്. 37.15 കോടി. കിംങ്‌സ് ഇലവന്‍ പഞ്ചാബിന് 23 കോടി രൂപയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17.95 കോടിയും മുംബൈ ഇന്ത്യന്‍സിന് 14.405 കോടിയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 21.65 കോടിയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 30.15 കോടിയും ലീഗിലെ പുതിയ ടീമുകളായ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സിനും ഗുജറാത്ത് ലയണ്‍സിനും 27 കോടി വീതവുമാണു കളിക്കാര്‍ക്കായി ചെലവഴിക്കാവുന്ന തുക.

© 2024 Live Kerala News. All Rights Reserved.