അമേരിക്കന്‍ ഭീകരാക്രമണത്തിന് ബിന്‍ലാദന് പ്രചോദനമായത് ഈജിപ്ത് വിമാനപകടം; എയര്‍ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കുകയായിരുന്നു

ജറുസലേം:ലോകത്തെ നടുക്കിയ 2001 സെപ്റ്റംബറിലെ അമേരിക്കന്‍ ഭീകരാക്രമണത്തിന് അല്‍ഖ്വായ്ദ നേതാവ് ഉസാമ ബിന്‍ലാദന് പ്രചോദനമായത് ഈജിപ്ത് വിമവിമാനാപകടമാണെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 11 ആക്രമണത്തെ കുറിച്ച് അല്‍ഖ്വൊയ്ദയുടെ വാരികയായ അല്‍ മസ്രയില്‍ വന്ന ലേഖത്തെ ആധാരമാക്കിയാണ് ജറുസലേം പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 1999 ല്‍ ഈജിപ്ത് എയര്‍ വിമാനം പൈലറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കിയുണ്ടായ അപകടത്തില്‍ 217 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 100 പേര്‍ അമേരിക്കക്കാരായിരുന്നു. ലോസ്ആഞ്ചലസില്‍ നിന്ന് കെയ്‌റോയിലേക്ക് പോവുകയായിരുന്ന വിമാനം ഗാമില്‍ അല്‍ ബതൗതി എന്ന സഹ പൈലറ്റ് മനപൂര്‍വമാണ് വിമാനം കടലിലേക്ക് ഇടിച്ചിറക്കിയത്. ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ പൈലറ്റ് എന്തുകൊണ്ട് അടുത്തുള്ള വലിയ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് ഇറക്കിയില്ല എന്നായിരുന്നു ലാദന്റെ പ്രതികരണം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഖാലിദ് ഷെയ്ഖ് മുഹമ്മദിന് അമേരിക്കന്‍ വിമാനം വേള്‍ഡ് ട്രെയ്ഡ് സെന്ററില്‍ ഇടിച്ചു തകര്‍ക്കുക എന്ന ആശയം നല്‍കിയത് ലാദന്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. 12 അമേരിക്കന്‍ വിമാനങ്ങള്‍ ഒരുമിച്ച് തകര്‍ക്കുക എന്നതായിരുന്നു ഖാലിദ് ഷെയ്ഖ് ആദ്യം തയ്യാറാക്കിയ പദ്ധതി.