യു എസ്: ആഗോളതലത്തില്‍ വ്യാപിച്ച സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചു. കുട്ടികളില്‍ ജനനവൈകല്യങ്ങള്‍ക്കും ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിനു കേടുവരുത്തുന്നതിനും സിക്ക വൈറസ് കാരണമാകുന്നു. യുഎസിലെ ടെക്സസിലാണ് ലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പകര്‍ന്ന കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊതുകിലൂടെ മാത്രമാണ് സിക്ക വൈറസ് പകരുക എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ സിക്ക വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും വൈറസ് പടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിക്ക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.