വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കില്‍ ചാറ്റ്‌ചെയ്ത് പ്രണയത്തിലായി; കള്ളപ്പേരുകളിലാണ് ഇരുവരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്

ബരേലി : ഉത്തര്‍പ്രദേശിലെ ബരേലിയില്‍ ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്‌ചെയ്ത് പ്രണയത്തിലായി. വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. കള്ളപ്പേരുകളിലാണ് ഇരുവരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്.
മൂന്ന് മാസം നീണ്ടുനിന്ന ചാറ്റിങ്ങിനൊടുവില്‍ റെസ്‌റ്റോറന്റില്‍വച്ച് ഇരുവരും പരസ്പരം കണ്ടപ്പോളാണ് സത്യം ബോധ്യമായത്. സത്യം ബോധ്യമായതോടെ ഇരുവരും പരസ്പരം തര്‍ക്കമായി. റെസ്‌റ്റോറന്റ് ജീവനക്കാര്‍ സംഭവം കൈവിട്ടുപോകുമെന്ന് ബോധ്യമായതോടെ പൊലീസിനെ അറിയിച്ചു. പൊലീസെത്തി രണ്ടുപേരെയും കൗണ്‍സിലിങ് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.