ഒറ്റ പ്രസവത്തില്‍ അഞ്ച് കണ്‍മണികള്‍; നാല് പെണ്‍കുരുന്നുകള്‍ക്ക് ഒരു സഹോദരന്‍

പെര്‍ത്ത്: കിം തുകി എന്ന 26കാരിയാണ് ഒറ്റ പ്രസവത്തില്‍ അഞ്ച് കണ്‍മണികളെ പ്രസവിച്ചത്. നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയേയുമാണ് ഒറ്റ പ്രസവത്തില്‍ കിം തുകിക്ക് കിട്ടിയത്. രണ്ടുമിനുട്ടിനുള്ളില്‍ എല്ലാ കണ്‍മണികളും ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്നിരുന്നു. മൂന്നു കുട്ടികളുള്ള ഇവരുടെ നാലമത്തെ പ്രസവമാണ്. അഞ്ച് കണ്‍മണികളും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

സര്‍പ്രൈസ്ഡ് വിത്ത് ഫൈവ് എന്ന ബ്ലോഗില്‍ അഞ്ചു കുഞ്ഞുങ്ങളാണ് ഗര്‍ഭപാത്രത്തിലുള്ളതെന്ന് അറിഞ്ഞ നാള്‍ മുതല്‍ കിം തുകി എഴുതിയിരുന്നു. അഞ്ചു കുഞ്ഞുങ്ങളുള്ള ഗര്‍ഭകാലത്തെ ശാരീരിക മാനസികാവസ്ഥകളായിരുന്നു ബ്ലോഗിലൂടെ പങ്കുവെച്ചത്. ഒരുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ബ്ലോഗില്‍ അമ്മയ്ക്കും മക്കള്‍ക്കും ആശംസകള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.