ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളെ ചുട്ടുകൊന്നു; 86 പേര്‍ കൊല്ലപ്പെട്ടു

നൈജീരിയ: ബൊക്കോ ഹറാം തീവ്രവാദികള്‍ കുട്ടികളെ ചുട്ടുകൊന്നു. 86 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. നൈജീരിയയില്‍ ദലോരി ഗ്രാമത്തിലെതിയ് തീവ്രവാദികള്‍ ഗ്രാമവാസികള്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. ഗ്രാമവാസികളുടെ വീടുകള്‍ക്ക് നേരെ തീയിടുകയും ചെയ്തു. 25,000 അഭയാര്‍ഥികള്‍ താമസിക്കുന്ന പ്രദേശത്തെ ക്യാമ്പിനുനേരെയും ആക്രമണമുണ്ടായതായി അധികൃതര്‍ പറഞ്ഞു. ബൊക്കോ ഹറാമിന്റെ ഉത്ഭവകേന്ദ്രമായ മൈദുഗുരിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ദലോരി ഗ്രാമം. മൂന്ന് ചാവേറുകള്‍ നടത്തിയ വെടിവെപ്പും തീവെപ്പും സ്‌ഫോടനവും ഏതാണ്ട് നാലു മണിക്കൂറോളം നീണ്ടുനിന്നെന്ന് ആക്രമണത്തില്‍ രക്ഷപ്പെട്ട അലാമിന്‍ ബുകുറ പറഞ്ഞു.