തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട സംഭവം സേനയ്ക്ക് മൊത്തം നാണക്കേടായെന്നും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ഡിജിപി സെന്‍കുമാര്‍. വിഷയത്തില്‍ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണറോട് വിശദീകരണം തേടണം. എന്തുകൊണ്ട് കൃത്യവിലോപത്തിനും മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിന് വിശദീകരണം വാങ്ങാനാണ് നിര്‍ദ്ദേശം. തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്ത വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കോവളത്ത് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പൊലീസിനെ ഇത്രയധികം നാണം കെടുത്തിയ സംഭവം ഉണ്ടായിട്ടില്ലെന്നും ഡിജിപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ആവശ്യത്തിന് പൊലീസ് സേനയെ സമരം നേരിടാന്‍ നല്‍കിയിരുന്നു. ടി പി ശ്രീനിവാസന്‍ എത്തുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശരിയായ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്.
https://www.facebook.com/StatePoliceChief/?fref=nf