മാറു മറയ്ക്കാതെ യുവതിയുടെ കയറില്‍ തൂങ്ങിയ പ്രതിഷേധം; വീഡിയോ കാണുക

പാരിസ്: മാറു മറയ്ക്കാതെയുള്ള പ്രതിഷേധത്തില്‍ ഫിമെന്‍ പ്രവര്‍ത്തക പാരിസിലെ ബ്രിഡ്ജില്‍ തൂങ്ങി. ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൗഹാനിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനെതിരെയായിരുന്നു മനുഷ്യവകാശ സംഘടനയുടെ പ്രതിഷേധം. മാറില്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെ ഇറാനിയന്‍ ദേശീയ പതാകയില്‍ ചായം പൂശിയായിരുന്നു ഫിമെന്‍ പ്രവര്‍ത്തകയുടെ തൂങ്ങിനില്‍പ്പ്. മോക്ക് എക്‌സിക്യൂഷന്‍ സ്‌റ്റൈലില്‍ കയറില്‍ തൂങ്ങിനിന്ന പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ഓര്‍മപ്പെടുത്തലാണ് തങ്ങളുടെ പ്രതിഷേധമെന്ന് ഫിമെന്‍ സംഘടനയുടെ ഫ്രാന്‍സിലെ വക്താവ് സാറ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു. വര്‍ഷം 800 ഓളം ആളുകളെയാണ് ഇറാനില്‍ തൂക്കിലേറ്റുന്നത്. അത്തരം ഒരു രാജ്യത്തിന്റെ തലവനെയാണ് ഫ്രാന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. സ്വവര്‍ഗ രതിക്കാരും, ഫെമിനിസ്റ്റുകളും, സ്വതന്ത്ര ചിന്തകരുമായവരെയാണ് ഇറാന്‍ തൂക്കിലേറ്റുന്നത്.

© 2023 Live Kerala News. All Rights Reserved.