തൃശൂര്‍: ബാര്‍ കോഴക്കേസില്‍ കെ ബാബവിനെതിരെ കേസെടുക്കാനും സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമദിനുമുള്‍പ്പെടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്. വാസനാണ് സ്വയം വിരമിക്കാന്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. വിമരമിക്കാന്‍ മൂന്ന്വര്‍ഷം ബാ ക്കി നില്‍ക്കെയാണ് ജഡ്ജിയുടെ പ്രസക്തമായ തീരുമാനം. മെയ് 31ന് ശേഷം തുടരാനാവില്ലെന്നും അദേഹം വ്യക്തമാക്കി. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമദ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്യുകയും വിജിലന്‍സോ കോടതി ജഡ്ജിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. സ്വന്തം അധികാരം എന്തെന്ന് ജഡ്ജിക്കറിയില്ല. ഇങ്ങനെയൊരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുപോകുമെന്നും ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു. ഇന്നലെ കെ ബാബുവിന്റെ കേസ് പരിഗണിച്ച ബഞ്ചിലെതന്നെ ജസ്റ്റിസ് ഉബൈദാണ് സമാനമായ പരാമര്‍ശം നടത്തിക്കൊണ്ട് വിജിലന്‍സ് കോടതിവിധിക്കെതിരെ രണ്ടുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്. ഇതിന് പിന്നാലെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയുടെ സ്വയം വിരമിക്കല്‍.