റമദാന്‍ വിശുദ്ധി ഖുര്‍ ആന്‍ വീക്ഷണത്തില്‍.. ഹുസൈന്‍ ബദ്‌റി എഴുതുന്നു..

 

തെറ്റായ വാക്കുകളും പ്രവര്‍ത്തികളും വര്‍ജ്ജിക്കാത്തവര്‍,നോമ്പ് എന്ന പേരില് പട്ടിണി കിടക്കണമെന്ന് ദൈവത്തിന് യാതൊരു താല്പര്യവുമില്ല.മുഴുവന്‍ മനുഷ്യരുടെയും എല്ലാ വസ്തുക്കളുടേയും യജമാനനായ അല്ലാഹുവേ നീ അല്ലാതെ ദൈവമില്ല എന്ന് അഞ്ചു നേരവും നമസ്‌ക്കാര ശേഷം ചൊല്ലാന്‍ സത്യവിശ്വാസി കല്‍പിക്കപ്പെട്ടതുതന്നെ. ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം മാനവതയുടെ ഏകത ഊട്ടി ഉറപ്പിക്കാനാണെന്ന തിരിച്ചറിവ് നമുക്ക് നല്‍കുന്നു.

maulavi
ഹുസൈന്‍ ബദ്‌റി
എഴുതുന്നു..

സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും സഹിഷ്ണുതയുടെയും വിശ്വ മാനവികതയുടേയും സന്ദേശവുമായി പരിശുദ്ധ റമദാന് ഒരിക്കല് കൂടി വരവായി. ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശകമായും, സത്യാസത്യ വിവേചകമായും സന്മാര്‍്ഗത്തിന്റെ വിശദീകരണമായും ഖുര്‍ആന്‍ അവതരിച്ച മാസമത്രെ റമദാന്‍.
അതിനാല്‍് ആ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ നോമ്പനുഷ്ഠിക്കട്ടെ എന്നാണ് ഖുര്‍ ആന്റെ ശാസന. ഈ സൂക്തത്തില്‍ മാത്രമല്ല ഖൂര്‍ആന്റെ ആത്യന്തികമായ സംബോധന മനുഷ്യരോടാണ്. ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് വൈവിധ്യങ്ങളോ വൈജാത്യങ്ങളോ നോക്കാതെ മുഴുവനന്‍ മനുഷ്യരുടെയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനും പ്രാര്‍്ത്ഥിക്കാനുമാണ്. ജനങ്ങളുടെ രക്ഷിതാവും ജനങ്ങളുടെ രാജാവും ജനങ്ങളുടെ ദൈവവുമായ അല്ലാഹു എന്നാണ് ഖുര്‍ ആന്റെ അവതാരകനായ ദൈവത്തെ ‘നാസ’് എന്ന അദ്ധ്യായത്തില്‍് അല്ലാഹു തന്നെ പരിചയപ്പെടുത്തുന്നത്. മുഴുവന്‍ മനുഷ്യരുടെയും എല്ലാ വസ്തുക്കളുടേയും യജമാനനായ അല്ലാഹുവേ നീ അല്ലാതെ ദൈവമില്ല എന്ന് അഞ്ചു നേരവും നമസ്‌ക്കാര ശേഷം ചൊല്ലാന്‍ സത്യവിശ്വാസി കല്‍പിക്കപ്പെട്ടതുതന്നെ. ആരാധനകളും അനുഷ്ഠാനങ്ങളുമെല്ലാം മാനവതയുടെ ഏകത ഊട്ടി ഉറപ്പിക്കാനാണെന്ന തിരിച്ചറിവ് നമുക്ക് നല്‍കുന്നു. റമളാന്‍ മാസത്തിലെ സവിശേഷ രാവായ ” ലൈലത്തുല് ഖദറിനെ” സംബന്ധിച്ച ഒരു അറിയിപ്പ്്് മുഹമ്മദ് നബിക്ക്്് കൈമാറുന്നതിന് വാന ലോകത്തു നിന്ന് വന്ന ഒരു മാലാഖ, രണ്ടു മനുഷ്യര്‍ തമ്മില്‍ വഴക്കടിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ അസന്തുഷ്ടനായി തിരിച്ചു പോയി എന്ന് പ്രവാചകന് തന്നെ പറഞ്ഞിട്ടുണ്ട്. ദൈവിക അനുഗ്രഹങ്ങള്‍ നമുക്ക് കിട്ടണമെങ്കില്‍ ,ഏകാഗ്രമായ അനുഷ്്ഠാനങ്ങള്‍ മാത്രം പോരാ, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളും സുദൃഢമായിരിക്കേണ്ടതുണ്ട്. ഇതു റമദാന് മാസത്തിന്റെ മൗലികമായ സന്ദേശമാണ്. പ്രവാചകന്റെ ജീവിതകാലത്തൊരിക്കല്‍, റമദാന്‍ ആഗതമായപ്പോള്‍ അതിനെ സ്വാഗതം ചെയ്തുകൊണ്ട് അവിടുന്ന് നടത്തിയ ഒരു പ്രസംഗത്തില്‍ പറഞ്ഞത്, ക്ഷമയുടെയും സഹിഷ്ണുതയുടെയും പരസ്പര സഹകരണത്തിന്‌റെയും മാസമിതാ നിങ്ങളുടെ മേല്‍ തണല്‍ വിരിച്ചിരിക്കുന്നു എന്നാണ്. ഈ പറഞ്ഞ ഗുണങ്ങള്‍ നമ്മുടെ മുഴു ജീവിതത്തിലും എപ്പോഴും നില നിര്‍ത്തുന്നതിനുള്ള ത്യാഗപൂര്‍ണ്ണമായ പരിശീലനമാണ് റമദാനിലെ നോമ്പ്. ഈ ചൈതന്യം ഉള്‍ക്കൊള്ളാതെ കേവല അനുഷ്ഠാനം നിര്‍വ്വഹിക്കുന്നവരെപറ്റിയാണ് പ്രവാചകന്‍ പറഞ്ഞത്. തെറ്റായ വാക്കുകളും പ്രവര്‍ത്തികളും വര്‍ജ്ജിക്കാത്തവര്‍,നോമ്പ് എന്ന പേരില്‍ പട്ടിണി കിടക്കണമെന്ന് ദൈവത്തിന് യാതൊരു താല്‍പര്യവുമില്ല. എത്രയെത്ര നോമ്പുകാരാണ്, വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും അവര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല എന്ന് നബി പറഞ്ഞതും ആത്മാവില്ലാത്ത വ്രതം അനുഷ്ഠിക്കുന്നവരെപറ്റിയാണ്. തന്റെ മനസ്സിന്റേയും ശരീരത്തിന്റേയും അനഭിലഷണീയമായ നേട്ടങ്ങളെ തൃണവല്‍ഗണിച്ച് ഉന്നതമായ വിതാനത്തിലേക്ക് ഉയരാന്‍ റമദാന് നോമ്പ്, വിശ്വാസിക്ക് സഹായകമാകണം. തന്റെ ശരീരത്തോടു തന്നെ ജിഹാദ് നടത്തുന്നവനാണ് ദൈവികമാര്‍ഗത്തിലെ പോരാളിയെന്ന് നബി പറഞ്ഞിട്ടുണ്ട്. തന്റെ മനസ്സിനെ കീഴ്‌പ്പെടുത്തുകയും മരണാനന്തര ജീവിതത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനാണ് ശക്തനെന്നും, മനസ്സിന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പായുകയും എന്നിട്ട് ദൈവം കാത്തു കൊള്ളുമെന്ന് സ്വയം ആശ്വസിക്കുകയും ചെയ്യുന്നവനാണ് ദൂര്‍ബ്ബലന്‍ എന്നും പ്രവാചകന്‍ ഈ ആശയത്തെ വിശദീകരിച്ചിട്ടുണ്ട്. ഏതൊരുവന്‌റെ,നാവുകൊണ്ടും കൈ കൊണ്ടും മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലയോ അവനാണ് മുസ്ലിം എന്ന് അദ്ദേഹം നിര്‍വ്വചിക്കുന്നു.ഈ നിറ് വ്വചനത്തിന്‌റെ സാക്ഷാത്ക്കാരമായ വ്യക്തിത്ത്വം റമദാനിലൂടെ നമ്മിലുണ്ടാവണം.വിശ്വാസിയായ മനുഷ്യനെ ഒരിക്കല്‍ നബി, ഈത്തപ്പന മരത്തോടാണ് ഉപമിച്ചത്. ആ വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നത് പോലെ മുസ്ലിം സര്‍വ്വാത്മനാ പരോപകാരിയും സേവനോത്സുകനുമായിരിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.

ജനസേവകനല്ലാത്തവന്‍ മത നിഷേധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 107 പഠിപ്പിക്കുന്നു. റമദാന്‍ മാസത്തില്‍ അടിച്ചു വീശുന്ന കാറ്റു പോലെ പ്രവാചകന്‍ ഉദാരനാകുമായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. പിശുക്ക്, സങ്കുചിതത്ത്വം, വിഭാഗീയത, പക്ഷപാതിത്വം, വര്‍ഗീയത തുടങ്ങിയ മനസ്സിന്റേയും ആത്മാവിന്റേയും മാലിന്യങ്ങളില്‍ നിന്ന് നോമ്പ് നമ്മെ മോചിപ്പിക്കേണ്ടതുണ്ട്. തങ്ങളുടെ മനസ്സുകളുടെ ലൂബ്ധില് നിന്ന് ആരൊക്കെ മോചിതരാകുന്നോ അവര്‍ തന്നെയാകുന്നു വിജയികളെന്ന് വിശുദ്ധ ഖുര്‍്ആനിലെ ‘ഹശ്ര്‍’ എന്ന അദ്ധ്യായത്തില്‍ ഒമ്പതാമത്തെ സൂക്തത്തില്‍ പറയുന്നുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങളുമായി സഹിഷ്ണുതയിലും സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും വര്‍ത്തിക്കാനുള്ള സഹകരണ കരാറാണ് പ്രവാചകന്‍ മദീനയില്‍് ചെന്നയുടനെ ആദ്യമായി ഉണ്ടാക്കിയത്. റമദാനില്‍ അവതരിച്ച വിശുദ്ധ ഖുര്‍ ആന് ഒരു ബഹുസ്വര സമൂഹം നിലനില്‍ക്കാന്‍ ആവശ്യമായ സൈദ്ധാന്തിക അടിത്തറയും മതേതര സാമൂഹിക വീക്ഷണവും കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. അല്‍ബഖറ എന്ന അദ്ധ്യായത്തിലെ 62-ാമത്തെ സൂക്തം സാമൂദായിക മതില്‍ക്കെട്ടുകള്‍ക്കതീതമായ ആത്മീയ വീക്ഷണം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്.

വിശ്വാസികളോ ജൂതന്മാരോ കൃസ്ത്യാനികളോ സാബീ മതക്കാരോ ആരു തന്നെയായാലും ദൈവത്തിലും അന്ത്യ ദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നുവോ അവര്‍ക്ക് അവരുടെ രക്ഷിതാവിന്കല് പ്രതിഫലമുണ്ട്. അവര്‍ പേടിക്കുകയോ വ്യസനിക്കുകയോ ചെയ്യേണ്ടതില്ല. മനുഷ്യര്‍ക്കിടയിലുള്ള വിശ്വാസ വ്യത്യാസങ്ങളെ, ഉന്നതമായ ജനാധിപത്യ മര്യാദയോടെ കാണാന്‍ പഠിപ്പിക്കുന്ന മറ്റു സൂക്തങ്ങളും ഖൂര്‍ ്ആനിലുണ്ട്. അല്ലാ സഇദ അദ്ധ്യായം സൂക്തം 48 ഇങ്ങനെയാണ് ഓരോരുത്തര്‍ക്കും നാം ഓരോ നിയമ സംഹിതയും പാതയും നിര്‍ണ്ണയിച്ചിരിക്കുന്നു. ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ നിങ്ങളെ ഒരൊറ്റ സമുദായമാക്കിയേനെ. പക്ഷെ, നിങ്ങള്‍ക്ക്് നല്‍കിയിട്ടുള്ളതില്‍ അവന് നിങ്ങളെ പരീക്ഷിക്കുകയാണ്. അതിനാല് നന്മയില്‍ നിങ്ങള്‍ പരസ്പരം മത്സരിക്കുക. ഇന്നത്തെ കാലത്തും ലോകത്തും ഏറ്റവും ആവശ്യവും പ്രസക്തവുമായ വിശാലതയുടെയും ബഹു സംസ്്കാരത്തിന്റേതുമായ ഈ ഖുര്‍ ആനിക സന്ദേശം കൂടുതല്‍ ഉച്ചത്തില്‍ പറയാന്‍ ഈ ഖൂര്‍ആന് മാസാചരണം നമുക്ക് ഉപയോഗപ്പെടുത്താം.

© 2024 Live Kerala News. All Rights Reserved.