പൊലീസിന്റെ പീഡനത്തില്‍ നിന്ന് തടിയൂരാം; പാസ്‌പോര്‍ട്ട് ലഭിച്ചശേഷമേ ഇനി വെരിഫിക്കേഷന്‍ ഉണ്ടാകു; ക്രിമിനല്‍ കേസില്‍ പ്രതിയല്ലെന്ന് സത്യവാങ്മൂലം നിര്‍ബന്ധം

ന്യൂഡല്‍ഹി: കൈമടക്കില്ലാതെ മിക്കവാറും പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വരുന്ന പൊലീസുകാര്‍ അനങ്ങില്ല. ചിലരെ കാണാന്‍ ഉപഭോക്താവ് അങ്ങ് പൊലീസ് സ്റ്റേഷനില്‍ പോയി കണേണ്ടപോലെ കാണണം. എന്നാല്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കിട്ടിയശേഷമേ വെരിഫിക്കേഷന്‍ നടക്കുകയുള്ളു. വെരിഫിക്കേഷന്‍ ഇല്ലാതെതന്നെ അപേക്ഷ നല്‍കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പോലീസ് വെരിഫിക്കഷന്‍മൂലം പാസ്‌പോര്‍ട്ട് വൈകുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമാകും ഇനിമുതല്‍ പോലീസ് വെരിഫിക്കേഷന്‍. നിലവിലുള്ള രീതിയില്‍ മുന്‍ഗണനാ പ്രകാരം പാസ്‌പോര്‍ട്ട് വിതരണം ചെയ്യും. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകളുടെ പകര്‍പ്പിനൊപ്പം സത്യവാങ്മൂലം നല്‍കേണ്ടായിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുകാട്ടിയാണ് സത്യവാങ്മൂലം നല്‍കേണ്ടത്. പാസ്‌പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സത്യവാങ്മൂലം ശരിയാണോയെന്ന് പോലീസ് പരിശോധിക്കുക. പുതിയ രീതി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പോലീസ് വെരിഫിക്കേഷന്‍ മറ്റു കാരണങ്ങള്‍മൂലം വൈകുന്നത് പാസ്‌പോര്‍ട്ട് വിതരണത്തിന് കാലതാമസമുണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരം പാസ്‌പോര്‍ട്ടിനുള്ള കാലതാമസം ഒഴിവാക്കുമെന്നുറപ്പാണ്. അതേസമയം, ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് കൈക്കലാക്കാനും ഇടയുണ്ട്. എന്നാല്‍, പോലീസ് വെരിഫിക്കേഷന്‍ കഴിയാതെ ഇന്ത്യ വിട്ടുപോകാന്‍ കഴിയില്ലെന്ന വ്യവസ്ഥ പുതിയ പരിഷ്‌കാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രിമനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് വെരിഫിക്കേഷനില്‍ തെളിഞ്ഞാല്‍ സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കും. ഇങ്ങനെയാണ് പുതിയ പരിഷ്‌കാരം.

© 2024 Live Kerala News. All Rights Reserved.