ശ്രീലങ്ക പിടിച്ചുവെച്ച 75ഓളം ബോട്ടുകള്‍ തിരികെ നല്‍കണം; തമിഴ്‌നാട്ടിലെ 2ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍

ചെന്നൈ: ശ്രീലങ്ക പിടിച്ചുവെച്ച 75 ഓളം ബോട്ടുകള്‍ തിരികെ നല്‍കണമെന്നാവശ്യവുമായി തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍. തമിഴ്‌നാടിലെ ആറോളം ജില്ലകളില്‍ നിന്നായി 2ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് സമരത്തിലേക്ക് നീങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍ നാഗപട്ടണത്തില്‍ നിരാഹാരസമരം നടത്തിയെങ്കിലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും ഇതേതുടര്‍ന്നാണു തങ്ങള്‍ സമരവുമായി മുന്നോട്ടുനീങ്ങുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ശ്രീലങ്ക ബോട്ട് പിടിച്ചുവെച്ചതിനുശേഷം തങ്ങളുടെ ജീവിതം ആകെ വിഷമത്തിലാണ് നീങ്ങുന്നത്. പിടിച്ചുവെച്ചതില്‍ 18 ബോട്ടുകള്‍ തകരാറിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ജയിലിലടച്ച 102 തൊഴിലാളികളെ കഴിഞ്ഞാഴ്ച ശ്രീലങ്ക വിട്ടയച്ചിരുന്നു. പക്ഷേ തൊഴിലാളികളുടെ ഉപജീവനത്തിനുള്ള ബോട്ട് ശ്രീലങ്ക വിട്ടുനല്‍കാതിരിക്കുകയായിരുന്നു. നാഗപട്ടണം, രാമനാഥപുരം, പുതുക്കോട്ട, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുച്ചേരി, കാരയ്കല്‍ എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങില്ല.

© 2024 Live Kerala News. All Rights Reserved.