പാരിസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഉള്‍പ്പെടെ വധിക്കുമെന്നും ഐഎസ്

ബെയ്‌റൂട്ട്: പാരിസ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒമ്പത് ഭീകരരുടെ വിഡിയോ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പുറത്തുവിട്ടു. പാരിസ് ഭീകരാക്രമണത്തില്‍
130 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. യുഎസുമായി ചേര്‍ന്ന് ഐഎസിനെതിരെ പ്രവര്‍ത്തിക്കുന്ന ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഐഎസിന്റെ വെബ്‌സൈറ്റിലാണ് ‘അവരെ എവിടെ കണ്ടാലും കൊല്ലുക’ എന്ന തലക്കെട്ടോടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ചിത്രം കാണിച്ച ശേഷം തങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഞങ്ങളുടെ വാളുകള്‍ ലക്ഷ്യമിടുമെന്ന മുന്നറിയിപ്പും ഐഎസ് നല്‍കുന്നു.
നാല് ബെല്‍ജിയന്‍ പൗരന്‍മാര്‍ മൂന്ന് ഫ്രഞ്ച് പൗരന്‍മാര്‍ രണ്ട് ഇറാഖ് പൗരന്‍മാര്‍ എന്നിവരാണ് ആക്രമണത്തിന് ഉത്തരവാദികളെന്ന് വിഡിയോയില്‍ അവകാശപ്പെടുന്നു. ഇവരുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. ഫ്രഞ്ചും അറബിയുമാണ് ഭീകരര്‍ സംസാരിക്കുന്ന ഭാഷ. യുഎസ് നേതൃത്വം നല്‍കുന്ന സഖ്യത്തിലുള്ള മറ്റു രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പും വിഡിയോയില്‍ നല്‍കുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഒമ്പത് ഭീകരരെയും ‘സിംഹങ്ങള്‍’ എന്നാണ് വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.