പാഠപുസ്തകം:അച്ചടി ഇനിയും വൈകും

തിരുവനന്തപുരം: പാഠപുസ്ക അച്ചടി റീടെണ്ടർ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മണിപ്പാലിലെ സ്വകാര്യ പ്രസ് നൽകിയ ടെൻഡർ അംഗീകരിക്കേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു . സ്വകാര്യ പ്രസുകളിൽ നിന്നു യോഗ്യതയുള്ള ഒരു ടെൻഡർ മാത്രം ലഭിച്ച സാഹചര്യത്തിലാണു പുതിയ തീരുമാനം.നേരത്തെ മണിപ്പാലിലെ സ്വകാര്യ പ്രസ്സിന് അച്ചടി കരാർ നൽകിയത് വിവാദം ഉണ്ടായതിനാലാണ് വീണ്ടും ടെൻഡർ നൽകാൻ തീരുമാനിച്ചത് .

© 2024 Live Kerala News. All Rights Reserved.